വെൺമണി: സെൻ്റ് മേരീസ് ഓര്‍ത്തോഡോക്സ് തീർത്ഥാടന ഇടവകയുടെ വലിയ പെരുന്നാളും തിരുവചന ശുശ്രൂഷയും, എട്ടുനോമ്പാചരണവും 1 മുതൽ 8 വരെ നടത്തും.
. പെരുന്നാൾ ചടങ്ങുകള്‍ക്ക് മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ പിതാക്കന്മാരായ
ഡോ ജോസഫ് മാര്‍ ദിവന്നാസ്യയോസ് മെത്രാപ്പോലീത്ത,
എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത,
ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത,
ഡോ .അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത,
ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യകാർമികത്വം വഹിക്കും
സെപ്റ്റംബർ 1 ന് രാവിലെ
എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വലിയ പള്ളിയിൽ വി. ......
ചെങ്ങുന്നൂർ: വർദ്ധിച്ചു വരുന്ന ലഹരിയുടെ അതിപ്രസരണത്തെ തകർത്തെറിയുവാൻ ജീവിതമാണ് ലഹരിയെന്ന സന്ദേശം പകർന്നുകൊണ്ട് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഫുട്ബോൾ ടൂർണ്ണമെൻറ് ചെങ്ങന്നൂർ സോക്കർ ലീഗ് - സീസൺ'1 ഫാൽക്കൺ സ്പോർട്സ് ഹബ്ബിൽ തിരുവല്ല
ഡി വൈ എസ് പി എസ് .നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് യുവജനപ്രസ്ഥാന അംഗങ്ങൾ പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ ടെറി മെമ്മോറിയൽ എവറോളിംഗ് ട്രോഫികൾക്കായി മാറ്റുരച്ച മത്സരത്തിൽ പുത്തൻകാവ് സെൻ്റ് തോമസ്, മെഴുവേലി ഹോളി ഇന്നസെൻ്റ്സ്, മാരാമൺ സെൻ്റ് ജോൺസ് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ക്യാഷ് അവാർഡിന് അർഹരാക്കുകയും ചെയ്തു. ......
ചെങ്ങന്നൂർ: കെ പി സി സി ദേശീയ കായികവേദി ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 6 ന്
ചെങ്ങന്നൂരിൽ വടംവലി മത്സരം നടത്തും.
ഒന്നാം സമ്മാനം
20,000/- രൂപയും പ്രശസ്തിപത്രവും
രണ്ടാം സമ്മാനം
10,000/- രൂപയും
പ്രശസ്തിപത്രവും
മൂന്നാം സമ്മാനം
5,000/- രൂപയും
പ്രശസ്തിപത്രവും
നൽകും.
വടംവലിയോട് അനുബന്ധിച്ച് നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ
നടൻ *രഞ്ജിപണിക്കർ, ചാണ്ടി ഉമ്മൻ എം. എൽ.എ , ജോസഫ് വാഴയ്ക്കൻ എക്സ് എം. ......
ചെങ്ങന്നൂർ: സ്നേഹധാരയിലെ അംഗം മഹിന്ദ്രൻ (61) നിര്യാതനായി. കിടപ്പ് രോഗിയായ മഹിന്ദ്രനെ 19 ന് വണ്ടാനം മെഡിക്കൽ കോളേജ് സുപ്രണ്ടിൻ്റെ കത്തിൻ പ്രകാരമാണ്, സ്നേഹധാര സ്വാന്താന പരിപാലന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ......
ചെങ്ങന്നൂര്‍ : നഗരസഭയിലെ 14 വാര്‍ഡുകളില്‍ നിന്നായി ഹരിതകര്‍മ്മസേന ഇന്ന്
156 കിലോ ഇ- മാലിന്യങ്ങള്‍ ശേഖരിച്ചു.......

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്റെയും പുലിയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
ആലപ്പുഴ ജില്ല കുടുംബശ്രീ മേള
സമന്വയം 2025
പുലിയൂരിൽ നടത്തും.
29 മുതൽ സെപ്റ്റംബർ 2 വരെ പുലിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മേള നടക്കുക.
വനിതാ ശാക്തീകരണം, ബാലസൗഹൃദ പഞ്ചായത്ത് ഉൾപ്പെടെ നിരവധി മേഖലകളിൽ മാതൃകാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പുലിയൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും കേരള ഫോക്ക്ലോർ അക്കാദമിയും ചേർന്നാണ് മേളയ്ക്ക്
ആതിഥ്യമരുളുന്നത്.
ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങൾക്കും, കലകൾക്കും കൂടുതൽ പ്രചാരം നൽകുന്നതിനുമായി നടത്തപ്പെടുന്ന മേളയിൽ ഗോത്ര മേഖല മുതൽ തീരദേശം വരെയുള്ള കേരളത്തിന്റെ തനതു രുചി വൈവിധ്യങ്ങൾ ഒരുക്കുന്ന ഭക്ഷണശാലകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ വിവിധ കലാസാംസ്കാരിക പരിപാടികൾ
നടത്തും.
മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, സാഹിത്യകാരന്മാർ, സിനിമാതാരങ്ങൾ, തുടങ്ങി നാടിന്റെ നാനാതുറകളിൽ പെട്ടവർ വിശിഷ്ട സാന്നിധ്യം ഉണ്ടാകും.
ആഗസ്റ്റ് 29 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഏകപാത്ര നാടകം "യയാതി"....
രാത്രി 7 മുതൽ പ്രശസ്ത ഗായകൻ അതുൽ നറുകര നയിക്കുന്ന മ്യൂസിക്കൽ ബാൻഡ് " ഫോക്ക് ഗ്രാഫർ ലൈവ് ബാൻഡ്"
ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 : 30 മുതൽ പുലിയൂർ ഗ്രാമപഞ്ചായത്തിന്റെയും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ചെങ്ങന്നൂർ ബാർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിയമ ബോധന, ലഹരി വിരുദ്ധ ക്യാമ്പയിൻ " ജാഗ്രതാ സദസ്സ്.
ആലപ്പുഴ ജില്ലാ ജഡ്ജ്
കെ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന സദസ്സ്
കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ്
വി. ജി. ......
ചേർത്തല : പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണബി.എഡ്. കോളേജിൽ സംഘടിപ്പിച്ച ചലച്ചിത്ര കലാ പരിശീലന പരിപാടികൾ സമാപിച്ചു.കഥ, തിരക്കഥ, അഭിനയം, സംവിധാനം, ക്യാമറ തുടങ്ങി ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിലായി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ചലച്ചിത്ര പ്രവർത്തകനായ ജോയ് കെ. ......
ചെങ്ങന്നൂർ: സ്നേഹധാരയുടെ 27-ാമത് വാർഷികപൊതുയോഗം നടത്തി. കേരള മുൻ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് ഉൽഘാടനം ചെയ്തു.......
പുലിയൂർ: സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ ഓണാഘോഷം പുലിയൂരിൽ നടത്തി. സാംസ്ക്കാരിക സമ്മേളനം പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എംജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ......